Help Line : (0471-2341200)
give colour to their lives
We Care :Overview of Plan and Objectives
Dr. Mohammed Asheel, Executive Director, Kerala Social Security Mission speaks about 'We Care'- an uplifting endeavour
Artificial limb donation to Shibin
Timely help will go a long way in benefiting the needy. Shibin, a 22-year-old man here, is looking forward to a new lease of life after an artificial arm was donated to him by the Kerala Social Security Mission (KSSM), a charitable society sponsored by the Social Justice Department as part of the We Care Project.
We Save Lives
Social Justice Department has initiated the gateway “We - Care” to mobilize funds. This is basically a relief fund to address the social security needs of the society. The donations/ Contributions from the public/ organizations can be collected under this project.
Anuyathra
Kerala State has launched a comprehensive solution in disability management - right from primordial prevention to sustainable rehabilitation of PwDs. “ANUYATRA” means walking together. Our Vision: Transform Kerala to a Disabled Friendly State through a Comprehensive Rights Based Life Cycle Approach.
WeCare-We save lives
Social Justice Department has initiated the gateway “We - Care” to mobilize funds. This is basically a relief fund to address the social security needs of the society. The donations/ Contributions from the public/ organizations can be collected under this project.
Education for special children
Donate money for education for Autistic children
Support people in need of surgeries
Money donated will be provided to deserving people registed in Wecare initiative
![]() |
എട്ടുമാസം മുമ്പുണ്ടായ ബൈക്ക് യാത്ര തന്റെ ജീവിതം താളം തെറ്റിയ്ക്കുമെന്ന് കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന് ഷിബിന്‍ ഒരിക്കലും കരുതിയില്ല. ബൈക്കില്‍ പുറകിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ചേര്‍ത്തല വച്ചാണ് ഇരുപത്തിരണ്ടുകാരനായ ഷിബിന്‍ അപകടമുണ്ടായത്. അപകടത്തില്‍ വലതുകൈ നഷ്ടപ്പെട്ട ഷിബിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ചികിത്സിച്ചത്. വിധവയായ സിന്ധു ബീവിയ്ക്ക് ഷിബിനെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്. കുടുംബത്തിന് താങ്ങാകേണ്ട ഷിബിന്‍ വലതുകൈ നഷ്ടപ്പെട്ടത് വല്ലാത്ത സങ്കടമുണ്ടാക്കി. ഇലട്രിക്കല്‍ ഡിപ്ലോമയ്ക്ക് പഠിക്കുന്ന ഷിബിന്റെ പ്രതീക്ഷകള്‍ക്ക് താളം തെറ്റുന്ന സമയത്താണ് കേരള സാമൂഹ്യ സുരക്ഷാ മിഷന് വി കെയർ പദ്ധതിയിലൂടെ അത്യാധുനിക കൃത്രിമ കൈയ്യുമായെത്തിയത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് ഷിബിന്‍ സാമൂഹ്യ സുരക്ഷാ മിഷന് വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കിയത്. ഇലക്ട്രോണിക് കണ്ട്രോള് സംവിധാനമുള്ള അത്യാധുനിക കൈയ്ക്ക് 4.37 ലക്ഷം രൂപയാണ് ചെലവായത്. പുതിയ കൃത്രിമ കൈയ്യിലൂടെ കൈ മടക്കാനും കൈപ്പത്തിയും വിരലുകളും ചലിപ്പിക്കാനും സാധിക്കും. സാമ്പത്തികമായി വളരെയധികം പിന്നാക്കം നില്ക്കുന്ന ഒരു കുടുംബത്തിലെ ചെറുപ്പക്കാരനെ ഈ വിധത്തില്‍ സഹായിക്കാന്‍ കഴിഞ്ഞത് വളരെയധികം ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ അപേക്ഷ കിട്ടിയപ്പോള്‍ തന്നെ അതിലിടപെടുകയും വിദഗ്ധ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കുകയും ചെയ്തു. ഏതാണ്ട് ഷോള്‍ഡറിനോട് ചേര്‍ന്ന് മുറിഞ്ഞ് പോയതിനാല്‍ പ്രത്യേകം അളവെടുത്താണ് കൃത്രിമകൈ രൂപകല്പന ചെയ്തത്. ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്കൊരു സഹായ ഹസ്തവുമായാണ് വി കെയര്‍ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഫണ്ടുകൊണ്ടുമാത്രം വളരെയേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കില്ല. അതിനാല്‍ സുമനസുകളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. സുതാര്യമായ ഈ പദ്ധതിയിലെ വെബ് പോര്‍ട്ടലിലൂടെ എത്ര സഹായം വന്നെന്നും ആര്‍ക്കൊക്കെ അത് സഹായകമാണെന്നും ആര്‍ക്കും പരിശോധിക്കാവുന്നതാണ്. 800 ഓളം പേര്‍ക്കാണ് വി കെയര്‍ പദ്ധതിയിലൂടെ ആശ്വാസമായത്. ഈ പദ്ധതിയെപ്പറ്റി ജനങ്ങള്‍ അറിയാനും കൂടുതല്‍ സുമനസുകളുടെ സഹായം ഉണ്ടാകാനും വേണ്ടിയാണ് ജനങ്ങള്‍ക്ക് മുമ്പാകെ ഷിബിന്റെ കാര്യം അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. വളരെയധികം സന്തോഷമുണ്ടെന്നും ഇതിലൂടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും ഷിബിന്‍ പറഞ്ഞു. എന്നാല്‍ അമ്മ സിന്ധു ബീവിയ്ക്കാകട്ടെ ഒന്നും പറയാനാകാതെ കണ്ണുകള്‍ നിറയുകയായിരുന്നു. |
![]() |
ശ്രീ ഷാരിത് സി തന്റെ മകൻ ഷാരോൺ (16) നിന് വേണ്ടി സമർപ്പിച്ച അപേക്ഷ ഷാരോണിനെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് അപേക്ഷിച്ചിരിക്കുന്നത് കുട്ടി മലബാർ കാൻസർ സെന്റർ ഇൽ ഇപ്പോഴും ചികിത്സയിലാണ് രക്താർബുദം ഇടയിൽ ശാസ്ത്രക്രിയ മാത്രമേ പ്രതിവിധി ആയിട്ടുള്ളൂ. ഡിസംബർ 16 ന് മുമ്പ് ചികിത്സ തുടങ്ങണം എന്ന് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നു. കുട്ടിയുടെ രോഗത്തെത്തുടർന്ന് അച്ഛൻ ജോലിക്ക് പോകുന്നില്ല മറ്റു വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ഈ കുടുംബത്തിന് സാധിക്കുന്നില്ല സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ കുടുംബം ചികിത്സാ സഹായത്തിനായി അപേക്ഷിച്ചിരുന്നു ഇയാളുടെ അപേക്ഷ സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതി ഉൾപ്പെടുത്തുകയും മാസ്റ്റർ ഷാരോൺന്റെ മജ്ജ മാറ്റിവെക്കന്റൽ ശസ്ത്രക്രിയക്കായി 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട് വി കെയർ പദ്ധതി വർക്ക് ഒരു സഹായകമായി |
![]() |
ശ്രീ സാരനാഥന്റെ ഇളയമകൾ കീർത്തന (14) Autoimmune encephalitis എന്ന രോഗബാധിതയാണ്. ആശുപത്രി ചെലവിനും മരുന്നിനും മറ്റുമായി 10 ലക്ഷം രൂപയോളം ചിലവായി. martas എന്ന ഇഞ്ചക്ഷൻ മാസംതോറുമുള്ള മരുന്നിനും 1000 രൂപയോളം ചിലവ് വരും മകളുടെ കാര്യങ്ങൾ നോക്കേണ്ടത് കൊണ്ട് ശ്രീ സാരനാഥന് ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഇനിയും 10 ലക്ഷം രൂപയോളം ചികിത്സയ്ക്കായി ആവശ്യമാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു കുടുംബമാണ് ഇവരുടേത് സ്വന്തമായി നാല് സെന്റ് സ്ഥലവും അതിനകത്ത് ഒരു കോൺക്രീറ്റ് വീടും മാത്രം ആണ് ഉള്ളത് റേഷൻ കാർഡിലെ തരം പൊതു വിഭാഗത്തിൽ പെട്ടതാണ് മാസ വരുമാനം 1000 രൂപയാണ് രണ്ടു പെൺകുട്ടികൾ അടങ്ങുന്ന ഈ കുടുംബത്തിലെ കുടുംബനാഥൻ ശ്രീ സാരനാഥൻ അറ്റാക്ക് വന്ന് പെട്ടെന്ന് മരണപ്പെട്ടു ഇപ്പോൾ നിലവിൽ കുടുംബത്തിൽ ആർക്കും ജോലി ഇല്ല. കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ ലഭിച്ച ഈ പരാതി we care പദ്ധതിയിൽ പരിഗണിക്കുകയും കീർത്തന യ്ക്ക് ഒരു വർഷത്തേക്കുള്ള മരുന്ന് KMSLL വഴി നൽകുകയും ചെയ്തു. |
![]() |
ശ്രീ ഗോപീകൃഷ്ണന്റെ അമ്മ രമാദേവി എപി അക്യൂട്ട് ലിംഫോ ബാസ്റ്റിക് ലുക്കീമിയ എന്ന അസുഖത്തെ തുടർന്ന് മലബാർ കാൻസർ സെന്ററിൽ ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായുള്ള മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായിരുന്നു ഇതിനായി 15 ലക്ഷം രൂപ ആവശ്യമായിരുന്നു. ഗോപീകൃഷ്ണൻ തുച്ഛമായ വരുമാനത്തിലാണ് നാലംഗ കുടുംബം ജീവിക്കുന്നത് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമേ പ്രതിവിധിയായും ഉള്ളു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു ഈ കുടുംബം. ചികിത്സാസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി മുൻപാകെ അപേക്ഷ നൽകിയിരുന്നു. അപേക്ഷ സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതി പരിഗണിക്കുകയും ചികിത്സാധനസഹായ 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു |
![]() |
ശ്രീ.മുഹമ്മദ് കുഞ്ഞിന്റെ ഭാര്യയായ ശ്രീമതി. കുഞ്ഞാതു (38 വയസ്സ്) Osteosareoma എന്ന രോഗത്തിന് ചികിത്സയിൽ ആയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ മലബാർ കാൻസർ സെന്ററിൽ വെച്ച് ശ്രീമതി കുഞ്ഞാതുവിന് കാൻസർ രോഗം ഡോക്ടർ സ്ഥിരീകരിക്കുക ഉണ്ടായി. ഇതിന് വേണ്ട 2 ലക്ഷം വരുന്ന ചികിത്സതുക കണ്ടെത്താൻ അപേക്ഷകനും വൃക്ക മാറ്റിവെച്ച വ്യക്തിയുമായ ശ്രീ.മുഹമ്മദ് കുഞ്ഞിന് കഠിനമായ ഒരു കാര്യമായിരുന്നു. ജോലി ഒന്നും ചെയ്യാൻ പറ്റാത്ത ശ്രീ.മുഹമ്മ്ദിന്റെ കുടുംബം മകളുടെയും ബന്ധുകളുടെയും സഹായത്തോടെയാണ് ചികിത്സയും വീട്ടുചിലവുകളും കുട്ടികളുടെ പഠനവും മുന്നോട് കൊണ്ടുപോയിരുന്നത്. ഇ അവസ്ഥയിൽ ശ്രീ.മുഹമ്മ്ദ് ആരോഗ്യമന്ത്രിക്ക് അപേക്ഷ നൽകുകയും തുടർന്ന് സാമൂഹ്യ സുരക്ഷ മിഷന്റെ വീ കെയർ ൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ നൽകി ഇ കുടുംബത്തിന് ഒരു കൈത്താങ്ങയി മാറി |
![]() |
സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് സോനമോളുടെ ദുരിതകഥ ലോകമറിയുന്നത്. കാഴ്ചയുടെ വർണ്ണങ്ങൾ സോനാമോൾക്ക് നഷപ്പെടുമോ എന്ന ആശങ്കയായിരുന്നു സാമൂഹ്യ മാധ്യങ്ങളിലൂടെ ഏവരും പങ്കുവെച്ചത്.എന്നാൽ സോനാമോൾക്ക് ഒപ്പം നിൽക്കാൻ സർക്കാർ കൂടെയുണ്ടായിരുന്നു.ഇപ്പോൾ ആ കുരുന്ന്മോൾക്ക് കാഴ്ചയുടെ ലോകം പൂർണ്ണമായും തിരിച്ചു കിട്ടി. സ്കൂളിൽ പോകുന്നതിന് മുമ്പ് സോനമോൾ ആരോഗ്യ സാമൂഹ്യ നീതിവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കാണാൻ എത്തി. സർക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെയാണ് തൃശ്ശൂർ സ്വദേശിനി സോനമോളുടെ കാഴ്ച പൂര്‍ണമായും തിരിച്ചു കിട്ടിയത്. ഹൈദരാബാദിലെ എല്‍.വി പ്രസാദ് ആശുപത്രിയിലെ ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം ആര്.ഐ.ഒ.യിലാണ് തുടര്‍ ചികിത്സ നടത്തിയത് . പഴയതുപോലെ സ്കൂളില്‍ പോകാന്‍ തുടങ്ങുന്നതിന് മുമ്പ് സോനമോളും കുടുംബവും മന്ത്രിയെ കണ്ട് സന്തോഷം പങ്കു വച്ചു. ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെ തുടര്‍ന്നാണ് സോനമോള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. ഈ രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തതാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു. അപസ്മാര സംബന്ധമായ അസുഖത്തിനാണ് സോനാമോളെ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സ നടത്തുന്നതിനിടയില്‍ ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. പുരുഷോത്തമന്റെ നേത്യത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ നിന്നാണ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസിലായത്. ഇതറിഞ്ഞ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംഭവത്തിലിടപെടുകയും മെഡിക്കല്‍ ശാസ്ത്രത്തിലൂടെ കാഴ്ച തിരിച്ച് കിട്ടാന്‍ കഴിയുമെങ്കില്‍ എവിടെ കൊണ്ടുപോയും ചികിത്സിക്കാന്‍ നിര്‍ദേശം നല്കി. ഇതനുസരിച്ച് ഇന്ത്യയിലെ പ്രധാന ആശുപത്രികളുമായി തൃശൂര്‍ കളക്ടര്‍ ആയിരുന്ന ടി.വി. അനുപമ, സാമൂഹ്യ സുരക്ഷ മിഷന് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡോ. പുരുഷോത്തന് എന്നിവര്‍ ബന്ധപ്പെട്ടു. നേത്ര ചികിസ്തയ്ക്കു പ്രശസ്തമായ ഹൈദരാബാദിലെ എല്‍.വി പ്രസാദ് ആശുപത്രിയെയാണ് ഇതിനായി തെരഞ്ഞെടുത്തത്. അടുത്ത ദിവസം തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ അവിടത്തെ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്കി. തൃശൂര്‍ പൂരസമയമായതിനാല്‍ പോലീസ് അകമ്പടിയോടു കൂടിയാണ് കുട്ടിയെ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ഡോ. യു.ആർ. രാഹുൽ ചികിത്സയ്ക്കായി ഹൈദരബാദില്‍ കുട്ടിയെ അനുഗമിച്ചു. എൽ .വി പ്രസാദ് ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സിച്ച് നിരവധി ശത്രക്രിയകള്‍ നടത്തി. 40 ദിവസത്തോളം പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ട കുട്ടിയെ ആണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഹൈദ്രാബാദില്‍ പോയി ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാഴ്ച പൂര്‍ണമായും തിരിച്ച് കിട്ടിയെന്ന് വ്യക്തമായത്. ഹൈദ്രാബാദിലേക്കുള്ള വിമാന ചാര്‍ജ്, ഹൈദ്രാബാദിലെ താമസം അടക്കം എല്ലാ ചെലവുകളും സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതിയിലൂടെയാണ് നിർവ്വഹിച്ചത്. |
![]() |
ശ്രീമതി നിഷയുടെ മകൻ അഭിമന്യു ഒരു വർഷം മുമ്പുണ്ടായ ഒരു അപകടത്തെ തുടർന്ന് സ്പൈനൽ കോഡിന് കേടുവന്നു ശരീരം തളർന്നു കിടപ്പാണ് വിവിധ ആശുപത്രികളിലായി 80,000 രൂപ ചെലവായി സാമ്പത്തികമായി വളരെ പിന്നോക്കം അവസ്ഥയിലാണെന്നും ചികിത്സയ്ക്കായി നാട്ടുകാരുടെ സഹായമാണ് നേടിയതെന്നും അപേക്ഷയിൽ പറഞ്ഞിരിക്കുന്നു. അപേക്ഷക മകന്റെ ചികിത്സയ്ക്കുവേണ്ടി മാനന്തവാടി കാട്ടിക്കുളം ആയുർവേദ ആശുപത്രിയിലാണ്. മെഡിക്കൽ കോളേജ് കോഴിക്കോട് വെല്ലൂർ ക്രിസ്ത്യൻ കോളേജിൽ ചികിത്സ നടത്തി. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉണ്ടെന്നും ചികിത്സയ്ക്കായി ഇരുപതിനായിരം രൂപ മാസം വരുന്നുണ്ടെന്നു അപേക്ഷയിൽ പറയുന്നു. അപേക്ഷക വിധവ ആയതിനാലും മകനെ പരിചരിക്കുവാൻ കൂടെ നിൽക്കേണ്ടത് നാലും ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ആയതിനാൽ ചികിത്സാസഹായം അനുവദിക്കണമെന്നും കാണിച്ച് കണ്ണൂർ എം പി ആയിരുന്ന ശ്രീമതി ടീച്ചർ മുഖേന ബഹു സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ we-care പദ്ധതിയിൽ പരിഗണിക്കുകയും 20,000 രൂപ വീതം 12 മാസത്തേക്ക് അനുവദിക്കാനും തീരുമാനമായി. പതിനൊന്നു തവണയായി രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. |
Kerala Social Security Mission,poojappura,Thiruvananthapurm
Hotline(24*7) : (0471-2341200)
socialsecuritymission@gmail.com